നെടുമ്പാശേരി: ഒക്ടോബർ 18, 19 തീയതികളിൽ ചെങ്ങമനാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്ന അങ്കമാലി വിദ്യഭ്യാസ ഉപജില്ല, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തി പരിചയ മേളയുടെ സ്വഗത സംഘം രൂപീകരിച്ചു.
മന്ത്രി പി. രാജീവ്, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ജെബി മേത്തർ, എംഎൽഎമാരായ അൻവർസാദത്ത്, റോജി എം. ജോൺ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, ജില്ല പഞ്ചായത്ത് വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി എന്നിവർ രക്ഷാധികാരികളാകും. പഞ്ചായത്ത് പ്രസിഡന്റുമാരായ സെബ മുഹമ്മദലി, പി.വി.കുഞ്ഞ് എന്നിവർ ചെയർമാൻമാരും ചെങ്ങമനാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.എസ്. വൃന്ദ ജനറൽ കൺവീനറുമാണ്. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി. അംബികയാണ് ട്രഷറർ.
അങ്കമാലി ഉപജില്ല സ്കൂൾ ശാസ്ത്രമേള: സ്വാഗതസംഘമായി
12:16 AM Sep 29, 2022 | Deepika.com