കൂത്താട്ടുകുളം: കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിനായി കൂത്താട്ടുകുളം ഒരുങ്ങി. 30, ഒക്ടോബർ ഒന്ന്, രണ്ട് തിയതികളിലാണ് സമ്മേളനം. ഇതിനു മുന്നോടിയായി 2373 യൂണിറ്റ് സമ്മേളനങ്ങളും 169 വില്ലേജ് മേഖല സമ്മേളനങ്ങളും 16 ഏരിയ സമ്മേളനങ്ങളും പൂർത്തിയായി. 500 പ്രതിനിധികൾ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാളെ പതാക കൊടിമര ജാഥകൾ കൂത്താട്ടുകുളത്ത് സമാപിക്കും. ശനിയാഴ്ച രാവിലെ 9.30 ന് രാമപുരം കവലയിൽ ജില്ലാ പ്രസിഡന്റ് കെ.വി.ഏലിയാസ് പതാക ഉയർത്തും. തുടർന്ന് ചിന്നാസ് ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകുന്നേരം നാലിന് പ്രകടനവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ, ജനറൽ സെക്രട്ടറി വത്സൻ പനോളി, ട്രഷറർ ഗോപി കോട്ടമുറിക്കൽ, വൈസ് പ്രസിഡന്റുമാരായ പി.എം.ഇസ്മയിൽ, വി.എം. ഷൗക്കത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ ജി. വേണുഗോപാൽ, കെ.തുളസി ടീച്ചർ തുടങ്ങിയവർ പങ്കെടുക്കും.
കേരള കർഷകസംഘം! ജില്ലാ സമ്മേളനത്തിന് 500 പ്രതിനിധികൾ
12:13 AM Sep 29, 2022 | Deepika.com