കൊച്ചി: ഗാന്ധിജയന്തിയോടനുബന്ധിച്ച് സപ്ലൈകോ ഓഫീസുകളിലും ഔട്ട്ലെറ്റുകളിലും ശുചീകരണ യജ്ഞം നടത്താന്‍ സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സഞ്ജീബ് പട്ജോഷി നിര്‍ദേശിച്ചു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ച നീളും. സപ്ലൈകോ കെട്ടിടങ്ങള്‍, പരിസരം, ടോയ്ലെറ്റുകള് എന്നിവ പൂര്‍ണമായും വൃത്തിയാക്കും. കൊതുകുശല്യവും പകര്‍ച്ചവ്യാധി ഭീഷണിയും തടയാനായി പരിസരത്ത് വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും നിര്‍ദേശമുണ്ട്. ഇ-മാലിന്യം, ബാറ്ററികള്‍ എന്നിവ സുരക്ഷിതമായ രീതിയില്‍ ഒഴിവാക്കാനും ഡിപ്പോ മാനേജര്‍മാര്‍ക്ക് എംഡി നിര്‍ദേശം നല്കി.
സപ്ലൈകോ ഓഫീസുകളും ഔട്ട്ലെറ്റുകളും ശുചീകരിക്കുന്നു
12:13 AM Sep 29, 2022 | Deepika.com