കൊച്ചി: നടന് ശ്രീനാഥ് ഭാസിക്കെതിരെ നിര്‍മാതാക്കളുടെ സംഘടന സ്വീകരിച്ച നിലപാടില്‍ പ്രതികരണവുമായി സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യുസിസി. സഹപ്രവര്‍ത്തകരോട് കാണിക്കേണ്ട ബഹുമാനത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്താന്‍ സഹായിക്കുന്ന നടപടിയാണിത്.
അതേസമയം ഒരു സംഭവത്തില്‍ മാത്രം ഇത്തരം നടപടികള്‍ മതിയോയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ഡബ്ല്യൂസിസി ചോദിക്കുന്നു. പോലീസ് കേസെടുത്തിട്ടും വിജയ് ബാബുവിനും ലിജു കൃഷ്ണയ്ക്കും എതിരെ എന്തുകൊണ്ടാണ് നടപടി ഇല്ലാത്തതെന്ന ചോദ്യമുന്നയിച്ച ഡബ്ല്യുസിസി., ഇവര്‍ക്ക് എതിരെയും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
എന്തുകൊണ്ടാണ് ഈ വ്യക്തികള്‍ക്കും അവരുടെ കമ്പനികള്‍ക്കും എതിരെ അച്ചടക്ക നടപടികളെടുക്കാന്‍ നിര്‍മാതാക്കളുടെ സംഘടന ഒരു നടപടിയും സ്വീകരിക്കാത്തത്. ആരൊക്കെ അച്ചടക്കം പാലിക്കണം, ആരൊക്കെ അച്ചടക്കം പാലിക്കേണ്ട എന്നത് പണവും അധികാരവുമാണോ നിശ്ചയിക്കുന്നത്.
ഇത്തരം വ്യക്തികളെ സിനിമാ മേഖലയില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നതിനും, അതുവഴി നമ്മുടെ ജോലിസ്ഥലം മാന്യവും ഏവര്‍ക്കും സുരക്ഷിതമാക്കാന്‍ ഉതകുന്ന സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ നിര്‍മാതാക്കളുടെ സംഘടനയോട് അഭ്യര്‍ഥിക്കുന്നതായും കുറിപ്പില്‍ വ്യക്തമാക്കുന്നു.
ശ്രീനാഥ് ഭാസിക്കെതിരെ മാത്രം മതിയോ നടപടിയെന്ന് ഡബ്ല്യുസിസി
12:13 AM Sep 29, 2022 | Deepika.com