സുൽത്താൻ ബത്തേരി: അൽഫോൻസ ആർട്സ് ആൻഡ് സയൻസ് കോളജ് ടൂറിസം വകുപ്പ് ജ്യോതിർഗമയ രക്തദാന പദ്ധതി, സുൽത്താൻ ബത്തേരി ബ്ലഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെ രക്തദാന ക്യാന്പ് നടത്തി. മുനിസിപ്പൽ വൈസ് ചെയർപേഴ്സണ് എത്സി പൗലോസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ജ്യോതിർഗമയ രക്തദാന-അവയവദാന പദ്ധതി കോ ഓർഡിനേറ്റർ കെ.എം. ഷിനോജ്, രക്തദാന സന്ദേശ പ്രചാരകൻ മെൽബിൻ ചീരാൽ എന്നിവരെ ആദരിച്ചു.
വൈസ് പ്രിൻസിപ്പൽ ഫാ.ആന്റോ എടക്കളത്തൂർ, പ്രവീണ പ്രേമൻ, ലിൻസി ഷിന്േറാ, ബേസിൽ സജി എന്നിവർ പ്രസംഗിച്ചു. കോളജിലെ അധ്യാപകരും വിദ്യാർഥികളും ക്യാന്പിൽ പങ്കാളികളായി. സുൽത്താൻ ബത്തേരി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.ഷൈനി വർഗീസ് രക്തദാനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ക്ലാസെടുത്തു.
രക്തദാന ക്യാന്പ് നടത്തി
12:09 AM Sep 29, 2022 | Deepika.com