കോട്ടയം: 38-ാമത് ഗിരിദീപം ബഥനി സംസ്ഥാന യൂത്ത് ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്നു മുതല്‍ ഒക്ടോബര്‍ മൂന്നു വരെ വടവാതൂര്‍ ഗിരിദീപം ബഥനി കാമ്പസില്‍ നടക്കും. സംസ്ഥാന ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ ബാസ്ക്കറ്റ്ബോള്‍ അസോസിയേഷനും ഗിരിദീപം ബഥനി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗിരിദീപം ബഥനി സെന്‍ട്രല്‍ സ്കൂള്‍, ഗിരിദീപം ബഥനി കോളജ് (ജിയാല്‍) എന്നിവര്‍ സംയുക്തമായിട്ടാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.
ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഒന്നിനും രണ്ടിനും സെമിഫൈനല്‍ രണ്ടിനും ലൂസേഷ്സ് ഫൈനല്‍ മത്സരങ്ങള്‍ മൂന്നിനു രാവിലെയും ഫൈനല്‍ മത്സരങ്ങള്‍ 10 മുതലും നടക്കും. സമാപന സമ്മേളനത്തില്‍ മന്ത്രി വി.എന്‍. വാസവന് മുഖ്യാതിഥിയായി വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും. രണ്ടിനു രാത്രി എട്ടു മുതല്‍ പാലാ മരിയസദനിലെ അന്തേവാസികള്‍ അവതരിപ്പിക്കുന്ന ഗാനസന്ധ്യയില്‍ നടനും നാഷണല്‍ ഹോക്കി മുന്‍ താരവുമായ മായ്ബു ജോര്‍ജ് പോള്‍ പങ്കെടുക്കും.
നാളെ ഉദ്ഘാടന സമ്മേളനത്തിന് ബഥനി നവജ്യോതി പ്രോവിന്ഷ്യല് സുപ്പീരിയര്‍ റവ.ഡോ. ജോര്‍ജ് ജോസഫ് അയ്യനേത്ത് ഒഐസി, കെഡിബിഎ പ്രസിഡന്റ് ഷാജി ജേക്കബ് പടിപ്പുരയ്ക്കല്‍, കെഡിബിഎ ചെയര്‍മാനും ബഥനി നവജ്യോതി പ്രോവിന്‍സ് ഫസ്റ്റ് കൗണ്‍സില്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ റവ.ഡോ. വര്‍ഗീസ് കൈപ്പനടുക്ക ഒഐസി, കെഡിബിഎ മുഖ്യ രക്ഷാധികാരി ഫാ. ജയിസ് മുല്ലശേരി സിഎംഐ, കെബിഎ ലൈഫ് ടൈം പ്രസിഡന്റ് പി.ജെ. സണ്ണി, കെബിഎ സെക്രട്ടറി സി. ശശിധരന്, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമന്‍കുട്ടി, എംജി യൂണിവേഴ്സിറ്റി സ്പോര്‍ട്സ് ഡയറക്ടര്‍ പ്രഫ. ഡോ. ബിനു ജോര്‍ജ് വര്‍ഗീസ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ബൈജു വി. ഗുരുക്കള്‍, ഡിഡിഇ സുബിന് പോള്‍, ഗിരിദീപം ബഥനി സ്ഥാപനങ്ങളുടെ ബര്‍സാര്‍ ഫാ. ബിനോയ് ജോര്‍ജ് ഒഐസി, ഗിരിദീപം ബഥനി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. വിജോയ് വര്‍ഗീസ് ഒഐസി, കെഡിബിഎ സെക്രട്ടറി ബിജു ഡി. തേമാന്‍ എന്നിവര്‍ പങ്കെടുക്കും.
ഗിരിദീപം ബഥനി സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്നു തുടക്കം
11:52 PM Sep 28, 2022 | Deepika.com