ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് തീരാനഷ്ടം: ജോസ് കെ. മാണി
11:52 PM Sep 28, 2022 | Deepika.com
പാലാ: എംജി സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സിലറും ഗാന്ധിയനുമായ ഡോ. എ.ടി. ദേവസ്യയുടെ വേര്‍പാട് ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചടത്തോളം തീരാനഷ്ടമാണെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപി. ആഗോളതലത്തിലുള്ള വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ നമ്മുടെ നാടിന് സംഭാവന ചെയ്ത മഹത്വ്യക്തികളില്‍ ഒരാളാണ് അദ്ദേഹമെന്ന് ജോസ് കെ. മാണി പറഞ്ഞു.