പീഡനക്കേസില്‍ രണ്ടു പേര് അറസ്റ്റില്‍
11:52 PM Sep 28, 2022 | Deepika.com
കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍. കട്ടപ്പന വെള്ളയാംകുടി കണിയാംപറമ്പില്‍ ഗോകുല്‍ (21), ഇരട്ടയാര്‍ നത്തുകല്ല് തെങ്ങുംമൂട്ടില്‍ മെബിന് (19) എന്നിവരാണ് അറസ്റ്റിലായത്. 17 വയസുകാരിയായ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. ഗോകുലും വിദ്യാര്‍ഥിനിയും നാളുകളായി പ്രണയത്തിലായിരുന്നു.