വി​ഴി​ഞ്ഞം സ​മ​രം: പി​ന്തു​ണ​യു​മാ​യി കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​രും ദ​ളി​ത് ക്രൈ​സ്ത​വ പ്ര​തി​നി​ധി​ക​ളുമെത്തി

11:24 PM Sep 28, 2022 | Deepika.com
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​നെ​തി​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​രം ശ​ക്ത​മാ​യി മു​ന്നോ​ട്ട്. പി​ന്തു​ണ​യു​മാ​യി പു​ന​ലൂ​ർ രൂ​പ​ത കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​രും ദ​ളി​ത് ക്രൈ​സ്ത​വ പ്ര​തി​നി​ധി​ക​ളും സ​മ​ര​പ്പ​ന്ത​ലി​ൽ എ​ത്തി. 44-ാം ദി​വ​സ​ത്തെ സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി പ​ള്ളി​ത്തു​റ, തു​മ്പ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള നൂ​റ് ക​ണ​ക്കി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി. മോ​ൺ.​യൂ​ജി​ൻ എ​ച്ച്. പെ​രേ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ള്ളി​ത്തു​റ ഇ​ട​വ​ക വി​കാ​രി ഫാ.​ബി​നു അ​ല​ക്സ് ഇ​ന്ന​ല​ത്തെ സ​മ​ര​ത്തി​ന്‍റെ ക്യാ​പ്റ്റ​നും തു​മ്പ ഇ​ട​വ​ക വി​കാ​രി ഫാ.​ഷാ​ജി​ൻ ജോ​സ് വൈ​സ് ക്യാ​പ്റ്റ​നു​മാ​യി​രു​ന്നു.

ഫാ. ​തി​യോഡേ​ഷ്യ​സ് ഡി​ക്രൂ​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഫാ.​ഷാ​ജി​ൻ ജോ​സ് , ഫാ.​ബി​നു ജോ​സ​ഫ് തു​ട​ങ്ങി​യ ആ​റ് പേ​ർ നി​രാ​ഹാ​ര​മ​നു​ഷ്ടി​ച്ചു. ഫാ. ​ലെ​നി​ൻ ഫെ​ർ​ണാ​ണ്ട​സ്, ഫ്രീ​സ് കു​രു​ഷ​ൻ, ഗേ​ളി ജോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് പ്ര​സം​ഗി​ച്ചു.

ജോ​സ​ഫ് ജോ​ൺ​സ​ൺ, നി​ക്സ​ൺ ലോ​പ്പ​സ്, ഫെ​നി​ൻ പ​ള്ളി​ത്തു​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ന്ന് മ​ര്യ​നാ​ട് ഇ​ട​വ​ക സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.