കാഞ്ഞിരപ്പള്ളി: പൊതുജനങ്ങളുടെ ആവശ്യങ്ങളും പരാതികളും കാലതാമസം കൂടാതെ പരിഹരിക്കാനും ഭരണനേട്ടം യഥാസമയം ജനങ്ങളിലെത്തിക്കാനും വേണ്ടിയുള്ള താലൂക്ക് വികസനസമിതിയോഗം ഒന്നിന് രാവിലെ 10.30നു കാഞ്ഞിരപ്പള്ളി മിനിസിവില്‍ സ്റ്റേഷന് കോൺഫറൻസ് ഹാളിൽ നടക്കും.
പൊതുജനങ്ങള്‍ക്ക് വിവിധ വകുപ്പിലെ കാര്യങ്ങള്‍ സംബന്ധിച്ചു പരാതികള്‍ താലൂക്ക് ഓഫീസിലോ താലൂക്ക് വികസന സമിതിയിലോ ഹാജരാക്കാം. താലൂക്ക് വികസന സമിതി അംഗങ്ങൾ യോഗത്തില്‍ പങ്കെടുക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
താലൂക്ക് വികസനസമിതിയോഗം
10:54 PM Sep 28, 2022 | Deepika.com