കാഞ്ഞിരപ്പള്ളി: ഒക്ടോബർ രണ്ട് പ്രവൃത്തി ദിനമാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി ആവശ്യപ്പെട്ടു. വിവിധ കാരണങ്ങൾ പറഞ്ഞ് ക്രൈസ്തവർക്ക് ഏറെ പ്രാധാന്യമുള്ള ഞായറാഴ്ചകളിൽ നിർബന്ധിത പരിപാടികൾ നടപ്പാക്കുന്ന പ്രവണത വർധിച്ചുവരികയാണ്. വിവിധ മത്സര പരീക്ഷകൾക്കും മറ്റു പരിപാടികൾക്കും ഞായറാഴ്ച ദിവസങ്ങൾ കൂടുതലായി ഉപയോഗിക്കുന്നു. ഇത്തരം നീക്കങ്ങൾ വഴി ക്രൈസ്തവരെ അപമാനിക്കുന്ന നിലപാട് സർക്കാർ തിരുത്തണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
രൂപത പ്രസിഡന്റ് ജോമി കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ ഡയറക്ടർ ഫാ. മാത്യു പാലക്കുടി യോഗം ഉദ്ഘാടനം ചെയ്തു. ജോസഫ് പണ്ടാരക്കളം, ജോജോ തെക്കുംചേരിക്കുന്നേൽ, ടെസി ബിജു പാഴിയാങ്കൽ, സണ്ണിക്കുട്ടി അഴകംപ്രായിൽ, സിനി ജിബു നീറനാക്കുന്നേൽ, ചാക്കോച്ചൻ വെട്ടിക്കാട്ടിൽ, ജാൻസി മാത്യു തുണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
ഒക്ടോബർ രണ്ട് പ്രവൃത്തിദിനം ആക്കാനുള്ള നീക്കം പ്രതിഷേധാർഹം: കത്തോലിക്ക കോൺഗ്രസ്
10:54 PM Sep 28, 2022 | Deepika.com