കാഞ്ഞിരപ്പള്ളി: ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനമായ ഞായറാഴ്ച അധ്യാപകരെയും വിദ്യാർഥികളെയും സ്കൂളുകളിൽ വിളിച്ചുവരുത്തി പ്രവൃത്തി ദിവസമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിൽനിന്നു സർക്കാർ പിന്മാറണമെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സാവിയോ പാമ്പൂരി ആവശ്യപ്പെട്ടു.
ക്രൈസ്തവർ വിശുദ്ധമായി ആചരിക്കുകയും വിശുദ്ധ കുർബാന ഉൾപ്പെടെയുള്ള മതപരമായ ചടങ്ങുകളിൽ പങ്കെടുക്കേണ്ട ദിവസം സ്കൂളുകളിൽ പ്രവൃത്തിദിനമാക്കുന്നത് വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. ഇതിനുമുമ്പും ഞായറാഴ്ചകളിൽ പ്രവൃത്തി ദിനമാക്കാനുള്ള ബോധപൂർവമായ ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം പിൻവലിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സാവിയോ പാമ്പൂരി ആവശ്യപ്പെട്ടു.
ഞായറാഴ്ച സ്കൂളുകളിലെ പരിശീലനം: സർക്കാർ നിലപാട് പ്രതിഷേധാർഹം
10:54 PM Sep 28, 2022 | Deepika.com