കാഞ്ഞിരപ്പള്ളി: വൈദ്യുതി ബില്‍ അടക്കാതിരുന്നതിനാല്‍ കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു സര്‍ക്കാര്‍ ഓഫീസുകളുടെയും ലിഫ്റ്റിന്റെയും ഫ്യൂസ് കെഎസ്ഇബി ഊരി. വില്ലേജ് ഓഫീസ്, ഐടിഡിപി ഓഫീസ്, ഫുഡ് ഇന്‍സ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി ബന്ധമാണ് ഇന്നലെ ഉച്ചയോടെ വിച്ഛേദിച്ചത്.
എന്നാല്‍, ഐടിഡിപി ഓഫീസ് അധികൃതര്‍ പണം അടച്ചതോടെയും ജില്ലാ കളക്ടര്‍ ബന്ധപ്പെട്ടതിനാല്‍ വില്ലേജ് ഓഫീസിന്റെയും വൈദ്യുതി ബന്ധം അര മണിക്കൂറിനുള്ളില്‍ പുനഃസ്ഥാപിച്ചു.
മിനി സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റ് 1,61,000 രൂപ വൈദ്യുതി ബില്‍ കുടിശിക ഉള്ളതിനാല്‍ വൈദ്യുതി ബന്ധം വിച്ചേദിച്ചിരിക്കുകയാണ്. ലിഫ്റ്റിന്റെ കഴിഞ്ഞ ഏഴ് മാസത്തെ വൈദ്യുതി ബില്ലാണ് കുടിശികയായത്. 2022 മാര്‍ച്ചില്‍ 1,38,000 രൂപ കുടിശിക വന്നപ്പോഴും ലിഫ്റ്റിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. വില്ലേജ് ഓഫീസില്‍ അഞ്ചാം മാസം മുതലുള്ള 5637 രൂപയും ഫുഡ് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ രണ്ടുമാസത്തെ 767 ബില്‍ കുടിശികയുമാണ് ഉണ്ടായിരുന്നത്.
വൈദ്യുതിബില്‍ അടച്ചില്ല: മിനി സിവില്‍ സ്റ്റേഷനിലെ ഫ്യൂസ് ഊരി
10:54 PM Sep 28, 2022 | Deepika.com