മരങ്ങാട്ടുപിള്ളിയിലും വിരിയും ചെണ്ടുമല്ലി

10:51 PM Sep 28, 2022 | Deepika.com
മ​ര​ങ്ങാ​ട്ടു​പി​ള്ളി: തമിഴ്നാട്ടിൽ മാത്രമല്ല മരങ്ങാട്ടു പിള്ളിയിലും ചെ​ണ്ടു​മ​ല്ലി വി​രി​യു​മെ​ന്ന് തെ​ളി​ഞ്ഞു. തെ​ളി​ഞ്ഞു​വെ​ന്ന​തി​ന​പ്പു​റം തെ​ളി​യി​ച്ചു എ​ന്ന​താ​ണ് ശ​രി. അ​തും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ തെ​ളി​യി​ച്ചു എ​ന്നാ​യാ​ലേ പൂ​ര്‍​ണത​യു​ണ്ടാ​കൂ. ത​മ​ിഴ്നാ​ട്ടി​ലെ ബ​ന്തിപ്പാ​ട​ങ്ങ​ള്‍ കേ​ട്ട​റി​വു​ള്ള​വ​ര്‍ക്കു പ​ഞ്ചാ​യ​ത്തി​ലെ​ത്തി​യാ​ല്‍ നി​റ​ഭം​ഗി​യി​ല്‍ മ​നോ​ഹാ​രി​ത നി​റ​ഞ്ഞ ബ​ന്തി​പ്പാ​ട​ങ്ങ​ള്‍ ക​ണ്‍​കു​ളി​ര്‍​ക്കെ ക​ണ്ട് മ​ട​ങ്ങാം.

പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ബ​ന്തി​​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ നൂ​റ് കി​ലോ​യി​ലേ​റെ പൂ​ക്ക​ള്‍ വി​റ്റ​ഴി​ച്ചു​ക​ഴി​ഞ്ഞു. കൃ​ഷി​യി​ട​ത്തി​ന് സ​മീ​പ​മു​ള്ള ക്ഷേ​ത്ര​ങ്ങ​ള്‍​ക്കാ​ണ് പൂ​ക്ക​ള്‍ വി​റ്റ​ത്. അ​ര ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ട​ത്തി​യ​ത്. അ​ഞ്ഞൂ​റി​ല​ധി​കം ഹൈ​ബ്രി​ഡ് തൈ​ക​ളാ​ണ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട്ടു​ന​ന​ച്ച് വ​ള​ര്‍​ത്തി ഇ​പ്പോ​ള്‍ പൂ​വി​ട്ട​ത്. മ​ര​ങ്ങാ​ട്ടു​പി​ള്ളി സ​ഹ​ക​ര​ണ​ബാ​ങ്കി​ല്‍നി​ന്ന് വാ​യ്പ​യെ​ടു​ത്ത് ന​ട​ത്തി​യ കൃ​ഷി വ​ലി​യ പ്ര​ചോ​ദ​ന​മാ​ണ് നാ​ടി​ന് ന​ല്‍​കി​യ​ത്.

വി​പ​ണ​ന സാ​ധ്യ​ത​ക​ള​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ പ​ഠ​ന​വി​ധേ​യ​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് കൃ​ഷി​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ തു​ളസീദാ​സ് പ​റ​യു​ന്നു.