നവരാത്രി പൂജയും സംഗീതോത്സവവും
10:48 PM Sep 28, 2022 | Deepika.com
ചെട്ടികുളങ്ങര: ദേവി വിലാസം ഹിന്ദുമത കണ്വന്ഷന് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ നടക്കുന്ന നവരാത്രി പൂജയുടെയും ദേശീയ സംഗീതോത്സവത്തിന്റെയും ഉദ്ഘാടനം ക്ഷേത്ര തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണന് നമ്പൂതിരി നിര്‍വഹിച്ചു. ഈ വര്‍ഷത്തെ ചെട്ടികുളങ്ങര അമ്മ ഗാനപൂര്‍ണശ്രീ അവാര്‍ഡ് ജേതാവ് ഡോ.എന്‍.ആര്. നെന്മാറ കണ്ണന് തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണന് നമ്പൂതിരി അവാര്‍ഡ് നല്കി.