അമ്പലപ്പുഴ: കംപ്യൂട്ടർ വേഗത്തിൽ ഗണിത ചോദ്യങ്ങൾക്ക് ഉത്തരം നൽകി വിദ്യാർഥി. വണ്ടാനം മാളികയിൽ ഡോ. ഷാജഹാൻ-ഐഷാ ബീഗം ദമ്പതികളുടെ മകൻ നവീദ് ഒമർ ഷാജഹാനാണ് ഈ അദ്ഭുതം സൃഷ്ടിക്കുന്നത്. അഞ്ചാം ക്ലാസ് വിദ്യാർഥിയായ നവീദിനെ ഈ രീതിയിൽ ചിട്ടപ്പെടുത്തിയത് ട്യൂഷൻ അധ്യാപിക നസ്രിനാണ്.
ഗണിതത്തിലെ അബാക്കസ് പഠനരീതിയുപയോഗിച്ചാണ് ഒരുമാസം മുമ്പ് ഇതിന്റെ പരിശീലനം ആരംഭിച്ചത്. ട്യൂഷൻ ക്ലാസിൽ നിരവധി കുട്ടികൾ ഈ പരിശീലനം ആരംഭിച്ചെങ്കിലും വളരെ വേഗത്തിൽ ഇത് പഠിച്ച് അദ്ഭുതം സൃഷ്ടിച്ചത് നവീദാണ്. കൂട്ടാനും കുറയ്ക്കാനുമായി ഒറ്റ ശ്വാസത്തിൽ ചോദ്യം തീരുന്നതിന് മുൻപുതന്നെ നവീദിന്റെ നാവിൽനിന്ന് ഉത്തരമെത്തും.
കംപ്യൂട്ടർ വേഗത്തിൽ ചോദ്യങ്ങൾക്ക് ഉത്തരവുമായി നവീദ് ഒമർ
10:46 PM Sep 28, 2022 | Deepika.com