എടത്വ: വീയപുരം പഞ്ചായത്തില്‍ ശുദ്ധജല വിതരണം നിലച്ചതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗങ്ങള്‍ എടത്വ ജല അഥോറിറ്റി ഓഫീസില്‍ നിരാഹാര സമരം നടത്തി. വീയപുരം പ്രദേശത്തെ പലഭാഗങ്ങളിലും വിതരണ ലൈന്‍ പൊട്ടി ശുദ്ധജലം പാഴാകുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജനപ്രതിനിധികള്‍ നിരാഹാര സമരം നടത്തിയത്.
രണ്ടാം വാര്‍ഡില്‍ അറുപതോളം കുടുംബങ്ങള്‍ താമസിക്കുന്ന പാളയത്തില്‍ കോളനിയിലെയും പട്ടികജാതി കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന പ്രയാറ്റേരില്‍ മണിയന്കേരില്, കാഞ്ഞിരംതുരുത്ത് എന്നിവിടങ്ങളിലെയും പൈപ്പുകള്‍ പൊട്ടി ശുദ്ധജലം പാഴായിട്ടും പരിഹാരം കാണാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
തുരത്തേല്‍ പാലത്തിനു താഴെ പൈപ്പുപൊട്ടി ഒരു വര്‍ഷമായി ശുദ്ധജലം തോട്ടിലേക്ക് ഒഴുകുകയാണ്. എടത്വ ജലഅഥോറിറ്റി വീയപുരം പഞ്ചായത്തിനെ അവഗണിക്കുകയാണെന്ന് ജനപ്രതിനിധികള്‍ ആരോപിച്ചു. നടപടി സ്വീകരിക്കുമെന്ന് അസി. എന്‍ജിനിയര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് സമരം അവസാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു.
എടത്വ ജല അഥോറിറ്റി ഓഫീസില്‍ നിരാഹാര സമരം
10:46 PM Sep 28, 2022 | Deepika.com