സംസ്ഥാന കരാട്ടേ മത്സരങ്ങളില്‍ കാസര്‍ഗോഡിന് 23 മെഡല്‍
01:05 AM Sep 28, 2022 | Deepika.com
നീലേശ്വരം: തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച മെഡല്‍ നേട്ടവുമായി കാസര്‍ഗോഡ് ജില്ല ടീം. 11 സ്വര്‍ണവും അഞ്ച് വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ 23 മെഡലുകളാണ് ടീം നേടിയത്. രണ്ട് സ്വര്‍ണം നേടിയ ദേശീയ മെഡല്‍ ജേതാവ് ആദിത്യ ദാമോദരനാണ് ടീമിലെ മികച്ച താരം. ആദിത്യയ്ക്കൊപ്പം നീലേശ്വരം സെയ്ഡോ കാന്‍ ചാമ്പ്യന്‍സ് കരാട്ടെ അക്കാഡമിയില്‍ നിന്നുള്ള ദേശീയ താരങ്ങളായ സ്മൃതി കെ. ഷാജു, മാലിനി സലി, സൗപര്‍ണിക, അഭിഷേക്, സംസ്ഥാന താരമായ അഭിനന്ദ് എന്നിവരും തിളങ്ങി. സ്മൃതി കെ. ഷാജു, ആന്‍ഷു സന്തോഷ് എന്നിവരാണ് ടീമിനെ നയിച്ചത്. ജില്ല കരാട്ടെ അസോസിയേഷന് ജനറല്‍ സെക്രട്ടറിയും ഏഷ്യന്‍ റഫറിയുമായ ഷാജു മാധവനായിരുന്നു മുഖ്യ പരിശീലകന്. നിസാര്‍ ഇരിക്കൂര്‍ ടീം കോച്ചും സുപ്രിയ മയിച്ച മാനേജരുമായിരുന്നു.