ബേക്കൽ: ലോക വിനോദസഞ്ചാര ദിനത്തില്‍ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സഹകരണത്തോടെ കേരള ടൂറിസം വകുപ്പ് അംഗീകൃത ഗൈഡ് നിര്മ്മേഷ് കുമാറിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പൈതൃകം നടത്തം വേറിട്ട അനുഭവമായി. ചരിത്രകാരന് ഡോ.സി.ബാലന് നേതൃത്വം നല്കി. നൂറിലേറെ ടൂറിസം വിദ്യാര്‍ഥികളോടാണ് ഡോ.സി.ബാലന് സംവദിച്ചത്. ബേക്കലിന്റെ പരിസരങ്ങളിലും ജില്ലയിലെ മറ്റു പ്രദേശങ്ങളിലും നടന്നുവരുന്ന ടൂറിസം പദ്ധതികളെ കുറിച്ച് ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ (ഡിടിപിസി) സെക്രട്ടറി ലിജോ ജോസഫ് വിശദീകരിച്ചു.
മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ഗവ.കോളജ്, പെരിയ കേന്ദ്രസര്‍വകലാശാല, ചട്ടഞ്ചാല്‍ എംഐസി കോളജ്, ഉദുമ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, പെരിയ ഗവ.പോളിടെക്നിക് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് പൈതൃക നടത്തത്തില്‍ പങ്കെടുത്തത്.
ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഹുസൈന്, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് പി.വി.ഷാജു, ബിആര്‍ഡിസി മാനേജിംഗ് ഡയറക്ടര്‍ ഷിജിന് പറമ്പത്ത്, ബി.എം.സാദിഖ്, സൈഫുദ്ധീന്‍ കളനാട് തുടങ്ങിയവര്‍ പങ്കെടുത്തു.
പൈതൃകനടത്തം സംഘടിപ്പിച്ചു
01:05 AM Sep 28, 2022 | Deepika.com