കണ്ണൂർ: പിഎഫ്ഐ ഹർത്താലിനിടെ ആയിക്കരയിൽ മിൽമ ബൂത്ത് അടിച്ചു തകർത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ.
പിഎഫ് ഐ പ്രവർത്തകരായ നീർച്ചാൽ ഭട്ടിന്റെവിടെ വീട്ടിൽ മുസ്തഫ (28), കുറുവ കടലായി ഫാത്തിബി മൻസിലിൽ എം. മുഹമ്മദ് സഫർ (34) എന്നിവരെയാണ് കണ്ണൂർ സിറ്റി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
ഹർത്താൽ ദിവസം ആയിക്കരയിലെ സത്താറിന്റെ ഉടമസ്ഥതയിലുള്ള മിൽമ ബൂത്താണ് ഇവരുടെ നേതൃത്വത്തിലുള്ള സംഘം അടിച്ചുതകർത്തത്. ചില്ലലമാരകൾ ഉൾപ്പെടെയുള്ളവ അടിച്ച തകർത്ത അക്രമികൾ രക്ഷപ്പെടുകയായിരുന്നു.
ആയിക്കരയിൽ മിൽമ ബൂത്ത് അടിച്ചുതകർത്ത രണ്ടുപേർ അറസ്റ്റിൽ
01:02 AM Sep 28, 2022 | Deepika.com