മട്ടന്നൂർ: പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ മട്ടന്നൂർ മേഖലയിയിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ സിയാദ്, മുഹമ്മദ് എന്നിവരെയാണ് മട്ടന്നൂർ സിഐ എം. കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
ഹർത്താൽ ദിനത്തിൽ കൂടാളിയിൽ ടെമ്പോ ട്രാവലർ തകർത്ത സംഭവത്തിൽ സിയാദിനെയും ഉളിയിൽ ബൈക്ക് യാത്രികനെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ മുഹമ്മദിനെയുമാണ് പോലീസ് പിടികൂടിയത്. ഇതോടെ മട്ടന്നൂരിലെ അക്രമ കേസുകളുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 12 ആയി. പ്രതികളെ റിമാൻഡ് ചെയ്തു.
ഹർത്താൽ അക്രമം: മട്ടന്നൂരിൽ രണ്ടുപേർ അറസ്റ്റിൽ
01:01 AM Sep 28, 2022 | Deepika.com