കേളകത്ത് ലഹരിക്കെതിരേ ജനകീയ കാമ്പയിൻ
01:01 AM Sep 28, 2022 | Deepika.com
കേളകം: കേളകം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരേ ജനകീയ കാമ്പയിൻ സംഘടിപ്പിച്ചു. കേളകം ഐശ്വര്യ ഓഡിറ്റേറിയത്തിൽ പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലേകൂറ്റ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോമി പുളിക്കണ്ടം, പഞ്ചായത്ത് അംഗങ്ങളായ ബിജു ചാക്കോ, ജോണി പാമ്പാടി, സജീവൻ പാലുമ്മി, സുനിതാ രാജു, വിവിധ വിദ്യാലയങ്ങളെ പ്രതികരിച്ചെത്തിയ മാത്യു മനക്കൽ, എംഡി റോസമ്മ തുടങ്ങിയവരും സംസാരിച്ചു. എക്സൈസ് സിവിൽ ഓഫീസർ ബാബുമോൻ ഫ്രാൻസിസ് ക്ലാസെടുത്തു.