മണിക്കടവ്: മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളിൽ സ്വാശ്രയ ശീലവും സംരംഭകത്വവും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ എന്റർപ്രണർ ഡെവലപ്പ്മെന്റ് ക്ലബ് ഗുണമേന്മയുള്ള ഉത്പന്നങ്ങൾ നിർമിച്ച് മിതമായ വിലക്ക് സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. പയസ് പടിഞ്ഞാറെ മുറിയിൽ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഷാജി വർഗീസ് പ്രോഗ്രാമിന് നേതൃത്വം നൽകി. സംരഭകത്വ ക്ലബ് കോ -ഓർഡിനേറ്റർ ജ്യോതിസ് ജോസ്, പി. എ.പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു . സോപ്പ്, ക്ലീനിംഗ് ലോഷൻ തുടങ്ങിയ ഉത്പന്നങ്ങൾ വിദ്യാർഥികൾ നിർമിച്ച് വിപണിയിലെത്തിക്കുക വഴി തിയറി ക്ലാസുകൾക്കപ്പുറം പ്രായോഗിക പരിശീലനവും ലഭ്യമാകുന്നു. വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ പഠനത്തോടൊപ്പം തൊഴിൽ ചെയ്ത് സ്വന്തം ചെലവിനുള്ള പണം കണ്ടെത്തുന്ന സ്വാശ്രയ സംസ്കാരം കുട്ടികളിൽ വളർത്തുന്നതിനും, പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനു വേണ്ട പരിശീലനം, ബദൽ ജീവിത പഠനകേന്ദ്രം ചാലക്കുടി ഡയറക്ടർ പ്രഫ. വർഗീസ്പോൾ കുട്ടികൾക്ക് നൽകി.
ക്ലാസ് മുറിയിൽ നിന്ന് സംരംഭകത്വത്തിലേക്ക്
01:00 AM Sep 28, 2022 | Deepika.com