ആലക്കോട്: ചെറുപുഷ്പ മിഷൻലീഗ് തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ ലോക ബധിര ദിനത്തോടനുബന്ധിച്ച് ആലക്കോട് ആദം മിനിസ്ട്രിയിലെ അംഗങ്ങൾക്കൊപ്പം ദിനാചരണം നടത്തി. ചെറുപുഷ്പ മിഷൻ ലീഗ് ഡയറക്ടർ ഫാ. ജോസഫ് വടക്കേപറമ്പിൽ വിശുദ്ധ കുർബാനയർപ്പിച്ചു. ആദം മിനിസ്ട്രി ഡയറക്ടർ ഫാ. പ്രിയേഷ് കളരി മുറിയിലിനെ ആദരിച്ചു. ആദം മിനിസ്ട്രി അംഗങ്ങൾക്കായി ആംഗ്യ ഭാഷയിൽ തർജമ ചെയ്തു.
മിഷൻലീഗ് അതിരൂപത ജനറൽ ഓർഗനൈസർ സുനിൽ ചെന്നിക്കര, സംസ്ഥാന പ്രതിനിധി ഷിജോ പുതുപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.
ചെറുപുഷ്പ മിഷൻലീഗ് ബധിരദിനം ആചരിച്ചു
01:00 AM Sep 28, 2022 | Deepika.com