ചെറുപുഴ: ചെറുപുഴ പഞ്ചായത്തിന്റേയും മൃഗസംരക്ഷണ വകുപ്പിന്റേയും നേതൃത്വത്തിൽ വളർത്ത് നായ്ക്കൾക്കുള്ള പേ വിഷബാധ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു. ഇന്നലെ കോലുവള്ളി, പ്രാപ്പൊയിൽ വെറ്ററിനറി സബ് സെന്റർ എന്നിവിടങ്ങളിലായി 148 നായ്ക്കളെ കുത്തിവച്ചു. ചെറുപുഴ വെറ്ററിനറി സർജൻ ഡോ. ജിബിൻ ചെറിയാന്റെ നേതൃത്വത്തിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരായ പി.സി. ബേസിൽ, എം.എസ്. ഡാൽസൺ, ജോമോൻ ജോർജ്, എ.എസ്. സുജിത്ത് എന്നിവർ കുത്തിവയ്പിന് നേതൃത്വം നൽകി.
ഇന്നു രാവിലെ 10 മുതൽ ഒന്നുവരെ കോഴിച്ചാൽ, ജോസ്ഗിരി സബ് സെന്ററുകളിൽ കുത്തിവയ്പ് നടക്കും. നാളെ ചൂരപ്പടവ് വെറ്ററിനറി സബ് സെന്റർ പരിസരം, തട്ടുമ്മൽ സംസാകരിക നിലയം, വെളളിയാഴ്ച തിരുമേനി വായനശാല പരിസരം, പുളിങ്ങോം. എല്ലാ ദിവസവും രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് കുത്തിവയ്പ്. ലൈസൻസിന് ഉള്ള അപേക്ഷയും ഇവിടങ്ങളിൽ ലഭിക്കും.
പേ വിഷബാധ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു
01:00 AM Sep 28, 2022 | Deepika.com