യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ ക്വി​സ് മ​ത്സ​രം

12:32 AM Sep 28, 2022 | Deepika.com
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ മു​ണ്ടൂ​ർ, പു​തു​പ്പ​രി​യാ​രം, കേ​ര​ള​ശേ രി, മ​ണ്ണൂ​ർ വി​ല്ലേ​ജു​ക​ളി​ലെ സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി എ​ഴ​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.
ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നും അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും, ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം, ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യം എ​ന്നീ വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ ക്വി​സ് മ​ത്സ​രം വൈ​സ് പ്രി​ൻ​സി​പ്പൽ റ​വ.​ഡോ.​ജോ​സ​ഫ്ഓ​ലി​ക്ക​ൽ കൂ​ന​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ണ്ടൂ​ർ 2 വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഗി​രി​ധ​ര​ൻ, വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് ര​വീ​ന്ദ്ര​ൻ, മു​ണ്ടൂ​ർ 2 വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് ജി​തേ​ഷ്, കേ​ര​ള​ശേ​രി വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് വി​നോ​ദ്, പു​തു​പ്പ​രി​യാ​രം 2 വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് ഹ​രി​ദാ​സ്, മ​ണ്ണൂ​ർ വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് ഷാ​ജി, കോ​ള​ജ് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എം.​ച​ന്ദ്ര​ശേ​ഖ​ർ ഇ​ല​ക്ഷ​ൻ ലി​ട്ര​സി ക്ല​ബ് കോ-ഒാർ​ഡി​നേ​റ്റ​ർ ബി. ​പ്ര​വീ​ണ്‍ എ​ന്നി​വ​ർ മ​ത്സ​ര​ത്തി​നു നേ​തൃ​ത്വം ന​ല്കി. മ​ത്സ​ര​ത്തി​ൽ 50 ഓ​ളം വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

മഹിള അസോസിയേഷൻ
ഭക്ഷ്യമേള സംഘടിപ്പിച്ചു

വ​ട​ക്ക​ഞ്ചേ​രി: രു​ചിക്കൂ​ട്ടു​ക​ളു​ടെ ക​ല​വ​റ​യൊ​രു​ക്കി ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍റെ ഭ​ക്ഷ്യ​മേ​ള. അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ​സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി​ട്ടാ​യി​രു​ന്നു കി​ഴ​ക്ക​ഞ്ചേ​രി ഒ​ന്ന് വി​ല്ലേ ജ് ക​മ്മി​റ്റി നാ​ട​ൻ രു​ചി​ക​ളു​ടെ ക​ല​വ​റ തു​റ​ന്ന് ഭ​ക്ഷ്യ​മേ​ള ഒ​രു​ക്കി​യ​ത്. 15 ത​രം പാ​യ​സം, ച​ക്ക കൊ​ണ്ടു​ള്ള എ​ട്ടുത​രം വ്യ​ത്യ​സ്ത വി​ഭ​വ ങ്ങ​ൾ, മ​ത്ത​ങ്ങ ല​ഡു, കു​ന്പ​ള​ങ്ങ ഹ​ൽ​വ, എ​ത്ത​പ്പ​ഴം കൊ​ണ്ടു​ള്ള നൂ​ല​പ്പം, പ​ച്ച​പ​പ്പാ​യ കൊ​ണ്ടു​ള്ള പാ​യ​സം തു​ട​ങ്ങി​യ നൂ​റോ​ളം വി​ഭ​വ​ങ്ങ​ളാ​ണ് ഭ​ക്ഷ്യ​മേ​ള​യി​ൽ ഇ​ടം പി​ടി​ച്ച​ത്.
വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും പ്ര​വ​ർ​ത്ത​ക​ർ ഉ​ണ്ടാ​ക്കി​കൊ​ണ്ടു വ​ന്ന വി​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളാ​യ സു​ബൈ​ദ ഇ​സ്ഹാ​ക്ക്, കെ.​ബി​നു മോ​ൾ, കെ.​ഓ​മ​ന, അ​ഡ്വ.​വി.​എ. ഷീ​ജ, ര​മ​ജ​യ​ൻ, കെ.​സു​ലോ​ച​ന തു​ട​ങ്ങി​യ​വ​ർ ഭ​ക്ഷ്യ​മേ​ള സ​ന്ദ​ർ​ശി​ച്ചു. വി​ല്ലേ​ജ് ഭാ​ര​വാ​ഹി​ക​ളാ​യ ബീ​ന വ​ർ​ഗീ​സ്, ല​ളി​ത​ച​ന്ദ്ര​ൻ, പി.​കോ​മ​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.