തുരുത്തിൽ കുടിവെള്ള പൈപ്പിടൽ ആരംഭിച്ചു
12:22 AM Sep 28, 2022 | Deepika.com
ആലുവ: തുരുത്തിൽ അടിക്കടി പൊട്ടുന്ന കുടിവെള്ള പൈപ്പ് ലൈൻ നീക്കി കൂടുതൽ വ്യാസമുള്ള പുതിയ ലൈൻ സ്ഥാപിച്ചു തുടങ്ങി. ഉസ്മാനിയ മുതൽ പാണ്ടിപ്പുഴ വരെ ഒന്നര കിലോമീറ്റർ റോഡിന് മധ്യത്തിലൂടെ പോകുന്ന കാലഹരണപ്പെട്ട പൈപ്പ് ലൈൻ മാറ്റിയാണ് റോഡരികിലൂടെ പുതിയവ സ്ഥാപിക്കുന്നത്.അടിക്കടി പൈപ്പ് പൊട്ടുന്നതുമൂലം മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. തുരുത്ത് സമന്വയ ഗ്രാമവേദി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജലവിഭവ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചത്.