പെരുമ്പാവൂര്‍: റോഡിന്റെ വശങ്ങളിടിഞ്ഞതിനെത്തുടർന്ന് കാർ തലകീഴായി കനാലിലേക്ക് മറിഞ്ഞു. യാത്രികർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെ കൂവപ്പടി വടക്കമ്പിള്ളിയിൽ കനാല്‍ ബണ്ട് റോഡിലായിരുന്നു അപകടം. പൂതക്കുഴി വാസവന്റെ ഉടമസ്ഥതയിലുള്ള കാറാണ് ഏകദേശം പന്ത്രണ്ടടിയോളം താഴ്ചയുള്ള കനാലിലേക്ക് മറിഞ്ഞത്.
വാസവനു പുറമെ മകനും, മൂന്നു സുഹൃത്തുകളും വാഹനത്തിലുണ്ടായിരുന്നെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. റോഡിന്റെ വശങ്ങളിലെ മണ്ണിടിഞ്ഞതാണ് അപകടകാരണം. ഇവിടെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്.
റോഡ് കെട്ടി സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അവഗണിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
കനാലിലേക്ക് കാർ തലകീഴായി മറിഞ്ഞു
12:22 AM Sep 28, 2022 | Deepika.com