കൊച്ചി: ആലുവ സബ് ജില്ലാ കരാട്ടെ മത്സരങ്ങളില്‍ വിജ്ഞാനപീഠം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിന് മികച്ച നേട്ടം. സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ഫാത്തിമ അഫ്രിന് ഒന്നാം സ്ഥാനവും സീനിയര്‍ ബോയ്സ് വിഭാഗത്തില്‍ വചസ് വിശ്വം (40 കിലോഗ്രാം), ഇ.ഡി. ആദിത്യന് (50 കിലോഗ്രാം), അഹമ്മദ് ഫുആദ് (70 കിലോഗ്രാം), അനിബല്‍ ആന്റണി (74കിലോഗ്രാം) എന്നിവര്‍ ഒന്നാം സ്ഥാനവും അഭിനവ് ബിനു (62 കിലോഗ്രാം), എഡ്വിന് ബിജു (66 കിലോഗ്രാം) എന്നിവര്‍ രണ്ടാം സ്ഥാനവും അതുല്‍ വര്‍ഗീസ് (54 കിലോഗ്രാം) മൂന്നാം സ്ഥാനവും നേടി.
സ്കൂള്‍ കരാട്ടെ മാസ്റ്റര്‍ ഗണേഷും, സ്കൂള്‍ കായികാധ്യാപിക അനീഷ ബാബുവുമാണ് പരിശീലനം നല്‍കിയത്. സ്കൂള്‍ മാനേജര്‍ റവ.ഡോ. ബിന്റോ കിലുക്കന്‍, പ്രധാനാധ്യാപിക ഫ്രിനിമോള് പോള്‍ ദാസ് എന്നിവര്‍ വിജയികളെ അഭിനന്ദിച്ചു സംസാരിച്ചു.
കരാട്ടെയില്‍ കരുത്ത് തെളിയിച്ച് വിജ്ഞാനപീഠം ഹൈസ്കൂള്‍
12:22 AM Sep 28, 2022 | Deepika.com