പോ​സ്റ്റ് വു​മ​ണി​നെ കു​ത്തി​പ്പരിക്കേൽപ്പിച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

12:22 AM Sep 28, 2022 | Deepika.com
വൈ​പ്പി​ൻ: എ​ള​ങ്കു​ന്ന​പ്പു​ഴ പോ​സ്റ്റ് ഓ​ഫീ​സി​ലെ താ​ൽ​കാ​ലി​ക പോ​സ്റ്റ് വു​മ​ണി​നെ പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ലി​ട്ട് ക​ത്തി​ക്കു കു​ത്തി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ അ​റ​സ്റ്റു ചെ​യ്തു. കാ​ക്ക​നാ​ട് അ​ത്താ​ണി മ​ന​ത്ത് വീ​ട്ടി​ൽ ഫൈ​സ​ൽ (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​യെ നാ​ട്ടു​കാ​ർ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി ഞാ​റ​ക്ക​ൽ സി​ഐ രാ​ജ​ൻ കെ. ​അ​ര​മ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. എ​ള​ങ്കു​ന്ന​പ്പു​ഴ ഓ​ണ​പു​ര​ക്ക​ൽ മ​ണി​യു​ടെ മ​ക​ൾ രേ​ഷ്മ(27)​യ്ക്കാ​ണ് കു​ത്തേ​റ്റ​ത്.
ഇ​ന്ന​ലെ രാ​വി​ലെ 11.30ന് ​എ​ള​ങ്കു​ന്ന​പ്പു​ഴ പെ​രു​മാ​ൾ​പ​ടി​യി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. രേ​ഷ്മ​യെ ഫോ​ണി​ൽ വി​ളി​ച്ച് പോ​സ്റ്റ് ഓ​ഫീ​സി​ൽ നി​ന്നും പു​റ​ത്തി​റ​ക്കി​യ​ശേ​ഷ​മാ​യി​രു​ന്നു ആ​ക്ര​മം. മു​ഖ​ത്തും കൈ​ക്കും മു​റി​വേ​റ്റ യു​വ​തി​യെ ഞാ​റ​ക്ക​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
കാ​ക്ക​നാ​ട്-​എ​റ​ണാ​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഫ്ളോ​റ എ​ന്ന സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് പ്ര​തി. ഒ​ന്പ​തു വ​ർ​ഷം മു​ന്പ് ഇ​രു​വ​രും പ്ര​ണ​യി​ച്ച് വി​വാ​ഹി​ത​രാ​യ​വ​രാ​ണ്. കു​ടും​ബ​ക​ല​ഹ​ത്തെ തു​ട​ർ​ന്ന് രേ​ഷ്മ ര​ണ്ടു മ​ക്ക​ളു​മാ​യി എ​ള​ങ്കു​ന്ന​പ്പു​ഴ​യി​ൽ പി​താ​വി​നും അ​നു​ജ​ത്തി​ക്കൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.
നേ​ര​ത്തെ​യും ഇ​തു​പോ​ലെ രേ​ഷ്മ​യെ പ്ര​തി ആ​ക്ര​മി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് ഞാ​റ​ക്ക​ൽ സി​ഐ രാ​ജ​ൻ കെ. ​അ​ര​മ​ന അ​റി​യി​ച്ചു.