കൊച്ചി: കൊച്ചി കോര്‍പറേഷനിലെ ടാക്സ് അപ്പീല്‍ കമ്മിറ്റി അധ്യക്ഷയായ ബിജെപി അംഗം പ്രിയ പ്രശാന്തിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം, എല്‍ഡിഎഫ് വിട്ടുനിന്നതിനെതുടർന്ന് പരാജയപ്പെട്ടു. എല്‍ഡിഎഫിലെ മൂന്ന് അംഗങ്ങളും ബിജെപിയുടെ രണ്ട് അംഗങ്ങളും യോഗത്തിന് എത്താതിരുന്നതിനാല്‍ അവിശ്വാസപ്രമേയത്തിൽ ചര്‍ച്ചപോലും നടന്നില്ല. ക്വാറം തികയാന്‍ അഞ്ചു പേരെങ്കിലും ഹാജരാകണം.
കമ്മിറ്റിയില്‍ ഭൂരിപക്ഷമുള്ള യുഡിഎഫിനാകട്ടെ നാല് അംഗങ്ങളേയുള്ളൂ. അവിശ്വാസം തള്ളിയതോടെ പ്രിയ പ്രശാന്ത് അധ്യക്ഷസ്ഥാനത്ത് തുടരും. കമ്മിറ്റിയിലെ യുഡിഎഫ് അംഗങ്ങളായ സോണി ജോസഫ്, ശാന്ത വിജയന്, മിനി വിവേര, മാലിനി കുറുപ്പ് എന്നിവരാണു അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.
ഒന്‍പതംഗ കമ്മിറ്റിയില്‍ യുഡിഎഫിനാണ് നിലവില്‍ അംഗബലം കൂടുതല്‍. അവിശ്വാസത്തെ എൽഡിഎഫ് പിന്തുണച്ചിരുന്നെങ്കിൽ യുഡിഎഫിന് കമ്മിറ്റിയുടെ ഭരണം കിട്ടുമായിരുന്നു.
ക്വാറം തികഞ്ഞില്ല; ബിജെപിക്കെതിരായ യുഡിഎഫ് അവിശ്വാസം തള്ളി
12:20 AM Sep 28, 2022 | Deepika.com