മൂവാറ്റുപുഴ: സാമൂഹിക ആരോഗ്യകേന്ദ്രത്തിന് കൈത്താങ്ങായി നിർമല കോളജ് എൻഎസ്എസ് യൂണിറ്റ്. പണ്ടപ്പിള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രോഗികൾക്കായുള്ള ഫർണീച്ചറുകൾ പെയിന്റ് ചെയ്തു നൽകിയുമാണ് ഇവർ മാതൃകയായത്.
രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ നീണ്ടുനിന്ന പ്രവർത്തനങ്ങളിൽ 25ഓളം എൻഎസ്എസ് സന്നദ്ധസേവകർ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർമാരായ ബി. രാജേഷ് കുമാർ, സംഗീത നായർ, വോളന്റിയർ സെക്രട്ടറിമാരായ കെ.ആർ ദേവസേനൻ, ആവണി ആർ. നായർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ശുചീകരിച്ചും ഫർണീച്ചറുകൾ പെയിന്റ് ചെയ്തും വിദ്യാർഥികൾ
12:20 AM Sep 28, 2022 | Deepika.com