ആ​രോ​ഗ്യ പ​രി​ശോ​ധ​നാ ക്യാ​ന്പും കൗ​ണ്‍​സി​ലിം​ഗും

12:17 AM Sep 28, 2022 | Deepika.com
പോ​ത്താ​നി​ക്കാ​ട്: പ​ല്ലാ​രി​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ഐ​സി​ഡി​എ​സ് സെ​ക്ട​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​യു​ഷ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ച് ആ​രോ​ഗ്യ പ​രി​ശോ​ധ​നാ ക്യാ​ന്പും ന്യൂ​ട്രീ​ഷ്യ​ൻ കൗ​ണ്‍​സി​ലിം​ഗും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​ഇ. അ​ബ്ബാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​എം. അ​ബ്ദു​ൾ ക​രിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം​ങ്ങ​ളാ​യ അ​ബൂ​ബ​ക്ക​ർ മാ​ങ്കു​ളം, കെ.​എം. മൈ​തീ​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. മൊ​യ്തു, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ സ്വ​പ്ന മാ​ത്യു, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​രാ​യ ജ​മീ​ല സ​ലാം, എം.​എം. ഷീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എം. ​നി​ഷാ​മോ​ൾ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യ്‌​ക്ക് നേ​തൃ​ത്വം ന​ൽ​കി.