മു​ൻ​ക​രു​ത​ലു​ക​ളി​ല്ല: പി​ഡ​ബ്ല്യു​ഡി​ക്കെ​തി​രെ പ്ര​തി​ഷേ​ധം

12:17 AM Sep 28, 2022 | Deepika.com
മൂ​വാ​റ്റു​പു​ഴ: എം​സി റോ​ഡി​ൽ തൃ​ക്ക​ള​ത്തൂ​ർ ഭാ​ഗ​ത്ത് വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചി​ട്ടും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​ത്ത പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​കം. ഇ​തേ​തു​ട​ർ​ന്ന് പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​സി. വി​ന​യ​നും പ​ഞ്ചാ​യ​ത്തം​ഗം സു​ക​ന്യ അ​നീ​ഷും കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് ക​മ്മി​റ്റി​ക​ളും ചേ​ർ​ന്ന് മൂ​വാ​റ്റു​പു​ഴ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.
ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ വാ​ഹ​ന അ​പ​ക​ട​ങ്ങ​ളും തു​ട​ർ​ന്നു​ള്ള മ​ര​ണ​ങ്ങ​ളും ന​ട​ക്കു​ന്ന​ത് മൂ​വാ​റ്റു​പു​ഴ-​പെ​രു​ന്പാ​വൂ​ർ റോ​ഡി​ൽ തൃ​ക്ക​ള​ത്തൂ​ർ ഭാ​ഗ​ത്താ​ണ്. എ​ന്നാ​ൽ ഇ​ത്ര​യ​ധി​കം അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടും പി​ഡ​ബ്ല്യു​ഡി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു പ​രി​ഹാ​ര മാ​ർ​ഗ​മോ മു​ൻ​ക​രു​ത​ലു​ക​ളോ ന​ട​ന്നി​ട്ടി​ല്ല. മ​ഴ​ക്കാ​ല​ത്ത് ഓ​ട​യി​ലൂ​ടെ വെ​ള്ളം ഒ​ഴു​കാ​ൻ ക​ഴി​യാ​തെ റോ​ഡി​ലൂ​ടെ​യാ​ണ് ഒ​ഴു​കു​ന്ന​ത്. ഇ​തു​മൂ​ലം റോ​ഡ് ത​ക​രാ​നും അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​നും കാ​ര​ണ​മാ​കു​ക​യാ​ണ്.
ഒ​ന്ന​ര മാ​സം ക​ഴി​ഞ്ഞാ​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം ആ​രം​ഭി​ക്കും. ഇ​തോ​ടെ എം​സി റോ​ഡി​ൽ ഗ​താ​ഗ​ത തി​ര​ക്ക് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കും. അ​പ​ക​ട​ക​ൾ കു​റ​യ്‌​ക്കാ​ൻ​വേ​ണ്ട സി​ഗ്ന​ൽ ബോ​ർ​ഡു​ക​ൾ അ​ട​ക്ക​മു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​നും പി​ഡ​ബ്ല്യു​ഡി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി.