കരാട്ടെ മത്സരം
12:17 AM Sep 28, 2022 | Deepika.com
കോതമംഗലം: കോതമംഗലം വിദ്യാഭ്യാസ ഉപജില്ലാ കരാട്ടെ മത്സരം നടത്തി. റോട്ടറി ക്ലബ് പ്രസിഡന്റ് പ്രഫ. പ്രവീണ്‍ മാത്യു ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ ഉപജില്ല സീനിയർ സൂപ്രണ്ട് ഷാജി ചാക്കോ അധ്യക്ഷത വഹിച്ചു. പെരുന്പാവൂർ ഉപജില്ല എഇഒ വി. രമ, റോട്ടറി കരാട്ടെ ക്ലബ് പ്രസിഡന്റ് കെ.ഐ. ജേക്കബ്, ജില്ലാ കരാട്ടെ ദൊ അസോസിയേഷൻ പ്രസിഡന്റും ജില്ലാ സ്പോർട്സ് കൗണ്‍സിൽ ഭരണസമിതി അംഗവുമായ ജോയി പോൾ, റഫറി കമ്മീഷൻ ചെയർമാൻ അനിൽ ജേക്കബ്, ആദ്യ സനിൽ ജോസഫ്, ആൻ സാറ ഷിബു എന്നിവർ പ്രസംഗിച്ചു. ഉപജില്ലയിൽനിന്നു 14 സ്കൂളുകൾ പങ്കെടുത്തു. 18 പോയിന്റുകളോടെ മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടപ്പടി, സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കോതമംഗലം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.