തൊടുപുഴ: ടൂറിസം ദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം, ഡിടിപിസി, ജില്ലാ സ്പോർട്സ് കൗണ്‍സിൽ , ജില്ലാ റോൾബോൾ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ മുട്ടം ടൗണിൽ നിന്നും മലങ്കര ടൂറിസം ഹബിലേക്ക് സ്പോർട്സ് ടൂറിസം പ്രമോഷൻ റാലി നടത്തി.
തൊടുപുഴ ഡിവൈഎസ്പി എം.ആർ.മധു ബാബു റാലി ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ അംഗം കെ.എൽ.ജോസഫ്, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് ,സ്പോർട്സ് കൗണ്‍സിൽ സെക്രട്ടറി പി.കെ .കുര്യാക്കോസ് , പി.കെ.രാജേന്ദ്രൻ, ഷിജി ജയിംസ് എന്നിവർ പ്രസംഗിച്ചു. റോൾ ബോൾ താരങ്ങൾ, ടൂ വീലർ റൈഡേഴ്സ്, മുട്ടം ഷന്താൾ പബ്ലിക് സ്കൂൾ വിദ്യാർഥികളും നാട്ടുകാരും ജനപ്രതിനിധികളും റാലിയിൽ പങ്കെടുത്തു. മലങ്കര ടൂറിസം സൊസൈറ്റി , മുട്ടം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ റാലിക്ക് സ്വീകരണം നൽകി.
സ്പോർട്സ് ടൂറിസം പ്രമോഷൻ റാലി നടത്തി
11:11 PM Sep 27, 2022 | Deepika.com