അ​യ​ൺമാ​ൻ പ​ട്ടം ക​ര​സ്ഥ​മാ​ക്കി മ​റ്റൊ​രു ആ​ല​പ്പു​ഴ​ക്ക​ാര​ൻ​കൂ​ടി

10:51 PM Sep 27, 2022 | Deepika.com
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് ഒ​രാ​ൾ​കൂ​ടി അ​യ​ൺമാ​ൻ പ​ട്ടം ക​ര​സ്ഥ​മാ​ക്കി. നേ​ര​ത്തെ ആ​ല​പ്പു​ഴ​ക്കാ​ര​നാ​യ ഡോ. ​എ​സ്. രൂ​പേ​ഷ് അ​യ​ൺ​മാ​ൻ പ​ട്ടം നേ​ടി​യി​രു​ന്നു. ഒ​മാ​നി​ലെ സ​ലാ​ല​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 64 രാ​ജ്യ​ങ്ങ​ളി​ൽനി​ന്നാ​യി 600 കാ​യി​കതാ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ലാ​ണ് ആ​ല​പ്പു​ഴ ഇ​രു​മ്പുപാ​ല​ത്തി​നു സ​മീ​പം ഓ​ൾ​ഡ് തി​രു​മ​ല ഭാ​ഗ​ത്തു​ള്ള മ​ച്ചു എ​ന്നു വി​ളി​പ്പേ​രു​ള്ള ഷാ​ന​വാ​സ് (49) അ​യ​ൺമാ​ൻ പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. 1.9 കി​ലോ​മീ​റ്റ​ർ ക​ട​ലി​ൽ നീ​ന്ത​ൽ, 90 കി​ലോ​മീ​റ്റ​ർ സൈ​ക്ലിം​ഗ്, 21.1 കി​ലോ​മീ​റ്റ​ർ ഓ​ട്ടം എ​ന്നി​വ ഇ​ട​വേ​ള​ക​ളി​ല്ലാ​തെ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന കാ​യി​ക മ​ത്സ​ര​മാ​ണ് അ​യ​ൺ​മാ​ൻ കാ​യി​ക ഇ​നം.

ഷാ​ന​വാ​സ് മ​ത്സ​രി​ച്ച 70.3 മൈ​ൽ ട്ര​യ​ത്താ​ല​ണി​ൽ 113 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് പൂ​ർ​ത്തി​യ‌ാ​ക്കേ​ണ്ട​ത്. ഇ​തി​ന് എ​ട്ടു മ​ണി​ക്കൂ​റും 30 മി​നി​റ്റു​മാ​ണ് സ​മ​യം ന​ൽ​കി​യ​ത്. ഷാ​ന​വാ​സ് ഇ​ത് ഏ​ഴു മ​ണി​ക്കൂ​റും 35 മി​നി​റ്റും കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കി.

ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നുവേ​ണ്ടി ഓ​ട്ട​വും സൈ​ക്ലിം​ഗ് ചെ​യ്തു​കൊ​ണ്ടി​രു​ന്ന ഇ​ദ്ദേ​ഹം ട്ര​യാ​ത്ത​ല​ണി​ൽ പ​ങ്കെ​ടു​ക്കാ​ൻവേ​ണ്ടി നീ​ന്ത​ൽ പ​രി​ശീ​ല​ന​വും ന​ട​ത്തി​യി​രു​ന്നു. അ​ൾ​ട്രാ മാ​ര​ത്ത​ണു​ക​ളി​ലും ഹാ​ഫ് മാ​ര​ത്ത​ണു​ക​ളി​ലും ഷാ​ന​വാ​സ് പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. മ​സ്‌​ക​റ്റി​ലെ ഒ​രു പ​ത്രസ്ഥാ​പ​ന​ത്തി​ൽ ഡി​സൈ​ന​ർ ആ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് ഷാ​ന​വാ​സ്. ഭാ​ര്യ മ​ഞ്ജു. മ​ക​ൾ മീ​നാ​ക്ഷി.