ഇടുക്കി: സ്വകാര്യവത്കരണം സംവരണ വിഭാഗങ്ങളുടെ മുന്നേറ്റത്തെ അട്ടിമറിക്കുന്നെന്ന് ദളിത്ഫ്രണ്ട്-എം ജില്ലാനേതൃസമ്മേളനം പ്രമേയത്തിൽ ആരോപിച്ചു.
ചെറുതോണി ജില്ലാ വ്യാപാരഭവനിൽ നടന്ന ജില്ലാ നേതൃസമ്മേളനം കേരള കോണ്ഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ ഉദ്ഘാടനം ചെയ്തു. സ്പെഷൽ റിക്രൂട്ട്മെന്റ് ഇല്ലാത്തതിനാലും ജോലിയിൽ പ്രമോഷൻ ഇല്ലാത്തതിനാലും സർക്കാർ മേഖലയിൽ പട്ടികജാതി വിഭാഗങ്ങളുടെ കുറവ് പരിഹരിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ദളിത്ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ ആവശ്യപ്പെട്ടു. ദളിത്ഫ്രണ്ട്-എം ജില്ലാ പ്രസിഡന്റ് സജീവൻ തേനിയ്ക്കാകുടിയിൽ അധ്യക്ഷത വഹിച്ചു.
സ്വകാര്യവത്കരണം സംവരണ വിഭാഗങ്ങളുടെ മുന്നേറ്റത്തെ അട്ടിമറിക്കുന്നു: ദളിത്ഫ്രണ്ട്-എം
10:37 PM Sep 27, 2022 | Deepika.com