വാഗമൺ: ടൂറിസം ദിനത്തോടനുബന്ധിച്ച് ഇന്നലെ വാഗമൺ മൊട്ടക്കുന്നിൽ എത്തിയ സഞ്ചാരികൾക്ക് പട്ടവും മധുര പലഹാരവും വിതരണം ചെയ്തു. പട്ടം കൈയിൽ കിട്ടിയതോടെ സഞ്ചാരികൾ അത് പറത്തി ആഘോഷിച്ചു.
മൊട്ടക്കുന്ന്- പാലൊഴുകുംപാറ റോഡ് സൈഡിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. പങ്കെടുത്ത അമ്പതോളം പേർക്ക് ഉച്ചഭക്ഷണവും വിതരണം ചെയ്തു. ഏലപ്പാറ ഗ്രാമ പഞ്ചായത്ത് മെമ്പർ സിനി വിനോദ് ഉദ്ഘാടനം ചെയ്തു.
ഡെസ്റ്റിനേഷൻ മാനേജർ എം. ജി. മോഹനൻ ,ഏലപ്പാറ ഗ്രാമ പഞ്ചായത്ത്, പാലൊഴുകുംപാറ ടൂറിസം വികസന സമിതി, വാഗമൺ ഡെസ്റ്റിനേഷൻ മേക്കേഴ്സ്, ഹരിത കർമസേന, ഡിടിപിസി ജീവനക്കാർ,നാട്ടുകാർ എന്നിവർ നേതൃത്വം നൽകി.
പട്ടം പറത്തി ടൂറിസം ദിനാഘോഷം
10:36 PM Sep 27, 2022 | Deepika.com