നേമം: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അരിക്കടമുക്ക് പൂയംവിളാകത്ത് വീട്ടില്‍ ബൈജുഷീബ ദമ്പതികളുടെ മകൻ പ്രദീഷ് (24) ആണ് മരിച്ചത്. കഴിഞ്ഞ 24ന് പുലര്‍ച്ചെ ഒന്നിന് നേമം സിഗ്നലിന് സമീപമായിരുന്നു അപകടം.
വെള്ളായണി ഭാഗത്തുനിന്ന് പ്രാവച്ചമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രദീഷിനെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സിബിനും സാരമായി പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബൈക്കപകടം: യുവാവ് മരിച്ചു
01:35 AM Sep 27, 2022 | Deepika.com