വിഴിഞ്ഞം: കോട്ടുകാൽ തെങ്കവിളയിൽ വീട്ടമ്മ പാമ്പ് കടിയേറ്റ് മരിച്ചു.കോട്ടുകാൽ ശ്രീനാരായണ പുരം വാർഡിൽ തെങ്കവിള വടക്കേവിള വീട്ടിൽ സുധീർ കുമാറിന്റെ ഭാര്യ സന്ധ്യാറാണി (41) ആണ് മരിച്ചത്.തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു സന്ധ്യ. ഇന്നലെ വൈകുന്നേരം 3.30ന് വീടിനുളളിലേക്ക് കയറിവന്ന തവളയുടെ പിന്നാലെ എത്തിയ പാമ്പാണ് കടിച്ചത്.
രോഗിയായ അമ്മ ജയചന്ദ്രികയുടെ ചികിത്സാർഥം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയി മടങ്ങിയെത്തി യാത്രാക്ഷീണം കാരണം വീട്ടിലെ കട്ടിലിൽ മയങ്ങുകയായിരുന്നു. പാമ്പിനെ കണ്ട് സന്ധ്യ ചാടി എഴുന്നേൽക്കുന്നതിനിടെ പാമ്പ് കാലിൽ ചുറ്റി കടിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സമീപത്ത് ജോലിചെയ്യുകയായിരുന്ന ഭർത്താവ് സുധീർ സമീപത്തെ വിഷവൈദ്യന്റെ അടുത്തും അവിടെ നിന്ന് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. തന്മയ ഏക മകളാണ് .
വീട്ടമ്മ പാമ്പ് കടിയേറ്റ് മരിച്ചു
01:35 AM Sep 27, 2022 | Deepika.com