അന്താരാഷ്ട്ര ബധിര ദിനാചരണം
01:01 AM Sep 27, 2022 | Deepika.com
കാസര്‍ഗോഡ്: ചെര്‍ക്കള മാര്‍ത്തോമ്മാ ബധിര വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ബധിര ദിനാചരണം നടത്തി. ഉപ്പള വ്യാപാരഭവനില്‍ നടത്തിയ പൊതുസമ്മേളനം മംഗല്പാടി പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് ഹേരൂര്‍ ഉദ്ഘാടനം ചെയ്തു. മാര്‍ത്തോമ്മാ ബധിര വിദ്യാലയം അഡ്മിനിസ്ട്രേറ്റര്‍ ഫാ.മാത്യു ബേബി അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും സൗജന്യ കേള്‍വി പരിശോധന ക്യാമ്പും നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ്, സ്ഥിരം സമിതി ചെയര്മാന് അബ്ദുല്‍ ഹമീദ്, അംഗം ഫാത്തിമ സുഹറ, മംഗല്പാടി പഞ്ചായത്ത് അംഗം ടി.എം.അബ്ദുല്‍ റഹ്മാന്, ബദിയടുക്ക മാര്‍ത്തോമ്മാ കോളജ് ഓഫ് സ്പെഷല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഫാ.മാത്യു ശാമുവേല്‍, ബധിര വിദ്യാലയം പിടിഎ പ്രസിഡന്റ് കെ.കെ.കൃഷ്ണ, മുഹമ്മദ് റഷാദ്, പ്രധാനാധ്യാപിക ജോസ്മി ജോഷ്വ, സ്റ്റാഫ് സെക്രട്ടറി കെ.ടി.ജോഷിമോന് എന്നിവര്‍ പ്രസംഗിച്ചു.