മുളിയാര്‍: ഇരിയണ്ണി ജിവിഎച്ച്എസ്എസിലെ ഹൈസ്കൂള്‍ വിഭാഗത്തില്‍ എച്ച്എസ്എ (ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്) പ്രൈമറി അധ്യാപക (ഹിന്ദി) ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ രാവിലെ 10.30 ന്. ഫോണ്‍: 9495909552.
കാറഡുക്ക: ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ദേലംപാടി ഗവ.പ്രീമെട്രിക് ഹോസ്റ്റലില്‍ ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് നാച്ചുറല്‍ സയന്‍സ് വിഷയത്തില്‍ ട്യൂഷന് അധ്യാപക ഒഴിവിലേക്ക് താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഒക്ടോബര്‍ മൂന്നിനകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 9061069923.
രാജപുരം: ബളാന്തോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എച്ച്എസ്എസ്ടി സീനിയര്‍ ഹിസ്റ്ററി ഒഴിവിലേക്കുള്ള അഭിമുഖം 30ന് രാവിലെ 10.30ന്.
സീറ്റൊഴിവ്
ഉടുമ: ടൂറിസം വകുപ്പിന് കീഴില്‍ ഉദുമയിലെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ഫുഡ് ആൻഡ് ബിവറേജ് സര്‍വീസ്, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന് കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0467 2236347.
കാഞ്ഞങ്ങാട്: ഓര്‍ഫനേജ് ഐടിഐയില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഇലക്ട്രോണിക്സ് മെക്കാനിക്ക്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, സ്യൂയിംഗ് ടെക്നോളജി ട്രേഡുകളില്‍ ജനറല്‍ വിഭാഗത്തിലും എസ്സി/എസ്ടി വിഭാഗങ്ങളിലും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 30 നകം നേരിട്ട് ഹാജരാകണം. ഫോണ്‍: 0467 2203931, 9846743127.
അധ്യാപക ഒഴിവ്
01:01 AM Sep 27, 2022 | Deepika.com