കാസര്‍ഗോഡ്: വളര്‍ത്തുമൃഗങ്ങളുടെ വാക്സിനേഷന് യജ്ഞത്തിന്റെ പ്രചാരണത്തിനായി ജില്ലാ മൃഗസംരക്ഷണ വകുപ്പ്, കാസര്‍ഗോഡ് ഗവ.കോളജ് എന്‍എസ്എസ് യൂണിറ്റ്, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഫ്ളാഷ്മോബ് സംഘടിപ്പിച്ചു.
കാസര്‍ഗോഡ്, ചെര്‍ക്കള ബസ് സ്റ്റാന്‍ഡുകളിലാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ബി.സുരേഷ് പദ്ധതി വിശദീകരിച്ചു.
മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.സുനില്‍, ഇന്ത്യന്‍ വെറ്റിനറി അസോസിയേഷന് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് ഡോ.പ്രദീപ് കുമാര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ആശാലത, റാബിസ് കണ്ട്രോള് പ്രോഗ്രാം ഓഫീസര്‍ ഡോ.മുരളി, ഡോ.ചന്ദ്രബാബു എന്നിവര്‍ പ്രസംഗിച്ചു.
വളര്‍ത്തുമൃഗങ്ങളുടെ വാക്സിനേഷന് യജ്ഞം: ഫ്ളാഷ്മോബ് സംഘടിപ്പിച്ചു
01:01 AM Sep 27, 2022 | Deepika.com