കൊട്ടിയൂർ: അമ്പായത്തോട് സെന്റ് ജോർജ് എൽപി, യുപി സ്കൂൾ നവീകരിച്ച സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടത്തി. മാനന്തവാടി രൂപത കോർപറേറ്റ് മാനേജ്മെന്റും അമ്പായത്തോട് സ്കൂൾ മാനേജ്മെന്റ് - പിടിഎ - അധ്യാപക കൂട്ടായ്മയും ചേർന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. കുര്യൻ വാഴയിൽ, മുഖ്യാധ്യാപകൻ ഒ.യു. ഏബ്രഹാം, മാനന്തവാടി രൂപത കോർപറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപ്പുഴ, ഇരിട്ടി എഇഒ ജി. ശ്രീകുമാർ, യുപി സ്കൂൾ മുഖ്യാധ്യാപകൻ ടി.വി ജോൺ , വാർഡ് മെമ്പർ ഷേർളി പടിയാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
നവീകരിച്ച സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടത്തി
12:57 AM Sep 27, 2022 | Deepika.com