ആം ആദ്മി പാർട്ടി പ്രചാരണ യാത്രയ്ക്ക് തുടക്കമായി
12:57 AM Sep 27, 2022 | Deepika.com
ചെറുപുഴ: ആം ആദ്മി പാർട്ടി പയ്യന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേക്ക് ഇന്ത്യ നമ്പർ വൺ പ്രചാരണ യാത്ര ആരംഭിച്ചു. പയ്യന്നൂർ നിയോജക മണ്ഡലം കൺവീനർ ടി.എസ്. ഉണ്ണി നയിക്കുന്ന യാത്ര ഇന്നലെ രാവിലെജോസ്ഗിരിയിൽ നിന്നു പ്രയാണം ആരംഭിച്ചു. തുടർന്നു കോഴിച്ചാൽ, പുളിങ്ങോം, ചെറുപുഴ, പാടിയോട്ടുചാൽ, പെരിങ്ങോം, മാത്തിൽ, കാങ്കോൽ, സ്വാമിമുക്ക്, ഓണക്കുന്ന് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം കരിവെള്ളൂരിൽ സമാപിച്ചു. ജോസഫ് കുഴിപ്പള്ളി അധ്യക്ഷത വഹിച്ചു. ജാഥ ലീഡർ ടി.എസ്. ഉണ്ണി, തോമസ് കോയിക്കൽ, വാസുദേവ പൈ, ഷാജു വർഗീസ്, വി.സി. സന്തോഷ്കുമാർ, ജയിംസ് അഴകത്ത് എന്നിവർ പ്രസംഗിച്ചു.