പൈസക്കരി: കരനെൽകൃഷി നേരിൽ കാണുന്നതിനും കൃഷി രീതികൾ അറിയുന്നതിനുമായി ചതുരംപുഴയിലെ കർഷകമിത്രം ഫാർമേഴ്സ് ക്ലബിന്റെ കരനെൽ കൃഷിയിടത്തിലേക്ക് പൈസക്കരി സെന്റ് മേരിസ് യുപി സ്കൂളിലെ ഹരിത ക്ലബ് അംഗങ്ങൾ പഠനയാത്ര നടത്തി.
ഫാർമേഴ്സ് ക്ലബ് പ്രവർത്തകർ വിദ്യാർഥികളോടും അധ്യാപകരോടും കൃഷി രീതികൾ എന്നിവ വിശദീകരിച്ചു. അന്യംനിന്നു പോയിക്കൊണ്ടിരിക്കുന്ന ജൈവകൃഷിരീതികളെ പുനർജീവിപ്പിക്കുന്ന ഇത്തരം കർഷക കൂട്ടായ്മകൾ വിദ്യാർഥി സമൂഹത്തിന് വലിയ മാതൃകയും പ്രചോദനവും ആണെന്ന് വിദ്യാർഥി പ്രതിനിധി ആൻമരിയ ജെന്റിൽ അഭിപ്രായപ്പെട്ടു.
ജോയൽ ജോസഫ് , കെ.ജെ. ജോബി, ടിങ്കിൾ ടോം , പ്രസ്റ്റിൻ തോമസ്, ജെസ്ന ജോസഫ് , പി.ജെ. ജോൺസൺ എന്നിവർ നേതൃത്വം നൽകി.
മണ്ണിനെ അറിയാൻ പഠനയാത്ര
12:55 AM Sep 27, 2022 | Deepika.com