ബ്രഹ്മമംഗലം: ബ്രഹ്മമംഗലം എച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസ് സ്കൂളില്‍നിന്ന് 2022ല്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കു നല്കുന്ന സ്കോളര്‍ഷിപ്പുകൾ വിതരണം ചെയ്തു. അനുമോദന സമ്മേളനം ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ വി.പി. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു.
പ്രതിരോധ മന്ത്രാലയത്തിലെ ശാസ്ത്രജ്ഞനായ ശരത് ഗോപി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. വൈക്കം ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ പ്രദീപ്, പ്രധാനാധ്യാപിക എന്‍. ജയശ്രീ, പഞ്ചായത്തംഗം രാഗിണി ഗോപി, പിടിഎ പ്രസിഡന്റ് എസ്. ജയപ്രകാശ്, പ്രിന്‍സിപ്പൽ എസ്. അഞ്ജന, എസ്. അഞ്ജു, എ.ആര്. ജീവന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു
12:49 AM Sep 27, 2022 | Deepika.com