മണ്ണാർക്കാട് : മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതി അറസ്റ്റിൽ. ഇന്നലെ വൈകുന്നേരം മദ്യപിച്ച് വാഹനമോടിച്ച കാര്യത്തിന് അറസ്റ്റ് ചെയ്ത് വൈദ്യ പരിശോധന നടത്തുന്നതിനായി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയ പ്രതി പോലീസ് ഉദ്യോഗസ്ഥന്റെ കയ്യിൽ കടിക്കുകയും കൂടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഴുത്തിൽ പിടിച്ച് അസഭ്യം പറയുകയും ചെയ്തതിനാണ് അറസ്റ്റ്.
മണ്ണാർക്കാട് പെരിന്പടാരി പോത്തോഴിക്കടവ് തെക്കുംപുറത്ത് സൈതലവി എന്ന തന്പി( 31) യെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പോലീസ് ഉദ്യോഗസ്ഥന്റെ പരാതി പ്രകാരം കേസെടുത്ത് മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
അട്ടപ്പാടി ഗോത്രവിഭാഗങ്ങളുടെ ചരിത്രം ഡോക്യുമെന്റാക്കുന്നു
അഗളി : അട്ടപ്പാടിയിൽ ജീവിക്കുന്ന കുറുന്പ, ഇരുള, മുഡുക ഗോത്ര വിഭാഗങ്ങളുടെ ചരിത്രം ഡോക്യുമെന്റാക്കാൻ മുക്കാലി എംആർഎസിലെ അധ്യാപകരും വിദ്യാർത്ഥികളും രംഗത്തിറങ്ങി. ഗോത്രസംസ്ക്കാരത്തെ അടുത്തറിയാൻ എംആർഎസിൽ ആരംഭിച്ച ’തവിലോസെ’( അട്ടപ്പാടിയിലെ ഇരുള വിഭാഗത്തിന്റെ വാദ്യോപകരണത്തിന്റെ ശബ്ദം) പദ്ധതിയുടെ ഭാഗമായാണ് ഗോത്രവിഭാഗക്കാരുടെ ചരിത്രം ഡോക്യുമെന്റാക്കുന്നത്. തനത് കലാരൂപം, കൃഷി, ഭക്ഷണരീതി, പാരന്പര്യ ചികിത്സ തുടങ്ങിയവയിൽ പഠനം നടത്തി ഗോത്ര സംസ്ക്കാരത്തെ കൂടുതൽ മനസിലാക്കുന്നതിനും പുറംലോകത്തെ അറിയിക്കുന്നതിനുമായാണ് തവിലോസെ പദ്ധതി നടപ്പാക്കുന്നത്. തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തോടനുബദ്ധിച്ച് ഓഗസ്റ്റ് ഒന്പതിന് മുക്കാലി എംആർഎസിൽ ജില്ലാ കളക്ടർ മൃണ്മയി ജോഷിയാണ് ഉദ്ഘാടനം ചെയ്തത്.
പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതി അറസ്റ്റിൽ
12:07 AM Sep 27, 2022 | Deepika.com