ഗോവിന്ദാപുരം : എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ രാജസ്ഥാൻ സ്വദേശിയെ 26,500 രൂപയുടെ കള്ളനോട്ടുകൾ സഹിതം പിടികൂടി. രാജസ്ഥാൻ ബാർഡ്മർ ജില്ലയിൽ ഗുഡ മലാനി ശങ്കർ പുരി മകൻ മഹേന്ദർ പുരി (22) ആണ് പിടിയിലായത്.
500 രൂപയുടെ 53 കള്ളനോട്ടുകൾ പ്രതിയിൽ നിന്നും കണ്ടെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എഞ്ചി പ്രസാദിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. പൊള്ളാച്ചി-തൃശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിൽ ഇന്നലെ വൈകുന്നേരം അഞ്ചിനാണ് സംഭവം. ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ബോർഡർ പാർട്ടിയായ സ്ക്വാഡിനൊപ്പമായിരുന്നു വാഹന പരിശോധന നടന്നത്.
പ്രിവന്റീവ് ഓഫീസർമാരായ ടി.പി. മണികണ്ഠൻ, പി.ഗുരുവായൂരപ്പൻ, സിഇഒമാരായ എ.അബ്ദുൾ ബാസിത്, എസ്.അജോയ്, പി.ശരവണൻ, എ.കെ. അരുണ്‍കുമാർ, ഡ്രൈവർ എസ്.പ്രദീപ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിയേയും തൊണ്ടിയും മേൽ നടപടികൾക്കായി കൊല്ലങ്കോട് പോലീസിന് കൈമാറി.
ഗോവിന്ദാപുരം ചെക്ക് പോസ്റ്റിൽ കള്ളനോട്ടുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ
12:07 AM Sep 27, 2022 | Deepika.com